കനിമൊഴിയെ ബസിൽ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി തെറിച്ചതായി ആരോപണം

ഡിഎംകെ എംപി കനിമൊഴിയുടെ ബസ് യാത്ര വിവാദത്തിൽ. കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി പോയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമ്മിളയുടെ ജോലി ആണ് നഷ്ടമായത്.

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയാണ് ഇരുപത്തിനാലുകാരി ഷർമ്മിള. ഈ നേട്ടത്തിൽ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി ബസിൽ എത്തിയത്. കുശലം ചോദിച്ച് അൽപ്പസമയം യാത്ര ചെയ്യുകയും ചെയ്തു.

Also Read: പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിച്ചു

കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ഈ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്ക് ശേഷം ഷർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങുകയായിരുന്നു. കനിമൊഴിയോട് യാത്രക്കിടയിൽ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതും കൗതുകമായി.

എംപിയോട് ടിക്കറ്റ് എടുക്കാൻ പറഞ്ഞ കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ഷർമ്മിള എത്തിയപ്പോൾ ഉടമ അവരെ ശകാരിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വന്തം പ്രശസ്തിക്ക് വേണ്ടി ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. അതു കൊണ്ട് ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു എന്നാണ് ഷർമിള പറയുന്നത്.

Also Read: ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി പതിനേഴുകാരൻ

അതേ സമയം, സംഭവവത്തിൽ വിശദീകരണവുമായി ബസുടമയും രംഗത്ത് എത്തി. ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിട്ടില്ലെന്നും പണി മതിയാക്കിയത് ശർമ്മിളയെന്നുമാണ് ബസ് ഉടമ പറയുന്നത്. സംഭവം അറിഞ്ഞ കനിമൊഴിയും പ്രതികരണവുമായി രം​ഗത്തെത്തി. ശ‍ർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News