തിരുവനന്തപുരത്ത് കണിയാപുരത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് സൂചന.തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. കണിയാപുരം കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനുവിനെ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രംഗനെ കാണാനില്ലാത്തതാണ് പോലീസിന് സംശയം വര്‍ധിച്ചത്.
ALSO READ: സ്വാഭാവികം! ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവിലെന്ന് സമ്മതിച്ച് കെ സുധാകരന്‍
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഹാളില്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയതെന്ന് സൂചന. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് മംഗലപുരം സിഐ ഹേമന്ത് കുമാര്‍ പറഞ്ഞു.
ഷാനുവിന്റെ മാലയും കമ്മലും മൊബൈല്‍ ഫോണും കാണാനില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത് എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യഭര്‍ത്താവ് മരിച്ച ഷിജി കുറച്ച് നാളായി തമിഴ്നാട് സ്വദേശിയായ രംഗനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here