കഞ്ചിക്കോട് ബ്രൂവറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്.പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും
ഇത് കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
“പ്രപ്പോസൽ വന്നത് അനുസരിച്ചാണ് അനുമതി നൽകിയത്.പ്രപ്പോസൽ സമർപ്പിക്കപ്പെട്ടാൽ ടെൻഡർ വിളിക്കുന്നതെന്തിന്.ഇപ്പോൾ നടക്കുന്നത്
പുകമറ സൃഷ്ടിക്കാനുള്ള ശ്രമം.”- അദ്ദേഹം പറഞ്ഞു.
വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിക്കുന്നത്.നാട്ടിലെ എല്ലാ നിയമവും അനുസരിച്ചാണ് അനുമതി നൽകിയത്.നിയമങ്ങൾ ലംഘിക്കാൻ ആരേയും അനുവദിക്കില്ലനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here