സ്ത്രീ വിരുദ്ധ പരാമർശം, കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ഡിസിസി പ്രസിഡൻ്റിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലായിരുന്നു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായ ജോളി മടുക്കക്കുഴിക്കെതിരെയുള്ള ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ വിവാദ പ്രസംഗം.

ALSO READ: ‘വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസും ശുഷ്‌കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്’; പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി

ബ്ലോക്ക് പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലായിരുന്നു കോട്ടയം ഡിസിസി പ്രസിഡൻ്റിൻ്റെ വിവാദ പ്രസംഗം. ‘ആണായ ജോളി മടുക്കകുഴിയുടെ പേര് പക്ഷേ പെണ്ണിൻ്റേതാണെന്നും അയാളുടെ സ്വഭാവവും പെണ്ണിനെ പോലെയാണെന്നുമായിരുന്നു’ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞത്.

എന്നാൽ, പ്രസ്താവന വലിയ വിവാദത്തിന് വഴി വെക്കുകയും സ്ത്രീകളെ ഒന്നാകെ അധിക്ഷേപിക്കുന്ന കോട്ടയം ഡിസിസി പ്രസിഡൻ്റിൻ്റെ വിവാദ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രജീഷ് അറിയിക്കുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News