കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകത്തിൽ പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ. പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും പ്രതി ജോർജ് കുര്യൻ തുടർച്ചയായി വെടിവെച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പരമാധി ശിക്ഷ ഉറപ്പാക്കണമെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഉന്നത വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവുമുള്ള ആൾ ആണ്, നിയമ വ്യവസ്ഥയെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയിൽ നിന്നുമാണ് ക്രൂരമായ കുറ്റകൃത്യമുണ്ടായതെന്നും പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കൊല്ലപ്പെട്ട ഒരാൾക്ക് പ്രതിയേക്കാൾ 20 വയസ്സ് അധികമുണ്ട്, പ്രതി ഉയർന്ന വിദ്യാഭ്യാസമുള്ള ആളാണ്, സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിച്ച ആളാണ്, കുറ്റകൃത്യത്തിന്റെ കാര്യത്തിൽ ബോധമുള്ള ആളാണ്, അങ്ങനെയുള്ള ഒരാളാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത് എന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.

also read: രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്

അതേസമയം താൻ നിരപരാധിയാണ് എന്നും അമ്മയ്ക്ക് പ്രായമായി നോക്കാൻ ആരും ഇല്ല എന്നും ശിക്ഷയിൽ നിന്നു ഒഴിവാക്കണമെന്നും പ്രതി കോടതിയിൽ പറഞ്ഞു.സഹോദരനെയും മാതൃസഹോദരനെയും ആണ് പ്രതി വെടിവച്ച് കൊലപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News