നടിക്കുനേരെ ലൈംഗികാതിക്രമം, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; സീരിയല്‍ നടന്‍ അറസ്റ്റില്‍

Charith Balappa

നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രശസ്ത കന്നഡ സീരിയല്‍ നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍. 20232024കാലത്താണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങള്‍ നടന്നത്. വെള്ളിയാഴ്ച രാജരാജേശ്വരി നഗര്‍ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയില്‍ ചരിതിനെ അറസ്റ്റ് ചെയ്തത്.

നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഈ മാസം 13-നാണ് യുവനടി പരാതി നല്‍കിയതെന്ന് ഡി.സി.പി (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു.

Also Read : ‘എനിക്ക് ആ കാര്യം വേസ്റ്റാണ്, എന്റെ കൂടെയുള്ള ആ നടിമാരും അതൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചവരാണ്’ : ശോഭന

‘പ്രതിയും കൂട്ടാളികളും ചേര്‍ന്ന് പരാതിക്കാരിയായ നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കുകയും താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും നടന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്മാരും നടിമാരും ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പരാതിക്കാരിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.ഈ ആരോപണങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഭീഷണിയുടെയും അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ പ്രതികള്‍ക്കെതിരെ കേസെടുത്തത്’ ഡി.സി.പി ഗിരീഷ് പറഞ്ഞു.

2023-ലാണ് നടി ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പരാതിക്കാരിയായ നടിയോട് പ്രണയബന്ധത്തിലേര്‍പ്പെടാന്‍ ചരിത് നിര്‍ബന്ധിച്ചു. തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കി പ്രതി പരാതിക്കാരിയോട് ശാരീരിക അടുപ്പം ആവശ്യപ്പെട്ടതെന്ന് ഡി.സി.പി പറഞ്ഞു. ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായി നടി പോലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News