കന്നഡ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച് 20 പേരടങ്ങിയ സംഘം; വീഡിയോ പങ്കുവെച്ച് താരം

കന്നഡ നടൻ ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഇക്കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവിൽ വെച്ച് 20 പേരടങ്ങിയ സംഘമാണ് താരത്തെ ആക്രമിച്ചത്. ആക്രമണത്തിൽ താരത്തിന്റെ മൂക്കിൻയു സാരമായ പരിക്കേറ്റിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ താരം പുറത്തുവിട്ടിട്ടുണ്ട്. തനിക്കുണ്ടായത് മോശമായ അനുഭവമാണെന്നും നീതി വേണമെന്നുമാണ് ഇയാൾ വീഡിയോയിലൂടെ പറയുന്നത്. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.

Also Read; പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം; എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരി വിപിന

“മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാൾ ഞങ്ങളെ പിൻതുടർന്ന് കാർ നശിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ ലക്ഷ്യം മോഷണമായിരുന്നുവെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാൻ അയാളോട് ചോദിച്ചു. കുറച്ച് കഴിഞ്ഞ് ഒരു സ്ത്രീ ഉൾപ്പടെ 20 പേരടങ്ങുന്ന സംഘം എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമാണ് ചെയ്തത്. എന്നെ അവർ ഉപദ്രവിച്ചു, എന്റെ മൂക്ക് അവർ തകർത്തു. കാറിന് വീണ്ടും കേടുപാടുണ്ടാക്കി. വല്ലാത്തൊരു ​ദുരനുഭവമായിരുന്നു അത്. പോലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നൽകിയത്”, ചേതൻ ചന്ദ്ര പറഞ്ഞു.

Also Read; മുസ്ലീംഗങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

‘സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെയാണ് താരം ശ്രദ്ധേയനായത്. ചില ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ നിരവധിയാളുകളാണ് നടന് പിന്തുണയുമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News