നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കന്നഡ നടന്‍ സൂരജ് കുമാറിന്റെ (ധ്രുവന്‍-24) വലതുകാല്‍ മുറിച്ചു മാറ്റി. ആദ്യ ചിത്രത്തിന്റെ റീലിസിന് മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്. നിലവില്‍ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.

Also Read- നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്

ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്റെ മകനാണ് സൂരജ് കുമാര്‍. ശനിയാഴ്ചയാണ് സൂരജിന് അപകടം സംഭവിച്ചത്. സൂരജ് സഞ്ചരിച്ച ഇരുചക്ര വാഹനം ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റുകയായിരുന്നു.

Also Read- വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

സിനിമയില്‍ സഹസംവിധായകനായാണ് സൂരജിന്റെ രംഗപ്രവേശനം. ഐരാവത, തരക് തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. രഥം എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News