കന്നഡ സംവിധായകന്റെ മൃതദേഹം അപ്പാർട്മെന്റിൽ അഴുകിയ നിലയിൽ; കടക്കെണിയിൽ ജീവനൊടുക്കിയെന്ന് നിഗമനം

director guruprasad death

കന്നട സിനിമാ സംവിധായകനായ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മരിച്ച ഗുരുപ്രസാദ്. ബെംഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവമുണ്ടായത്.

Also Read; കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

അപാർട്മെന്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ​ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാകുമെന്നാണ് നി​ഗമനം. ഇയാൾ കടക്കെണിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയം നേരിടേണ്ടി വന്നു.

Also Read; ശുചി മുറിക്കുള്ളിൽ മൃതദേഹം, ഗുർഗന്ധം വരാതിരിക്കാൻ ചന്ദനത്തിരി; ചെന്നൈയിൽ 16കാരിയുടെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ

അതേസമയം ഈ അടുത്തിടെ ​ഗുരുപ്രസാദ് വീണ്ടും വിവാഹിതനായിരുന്നു. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെയാണ് അന്ത്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News