നവകേരള സദസിനെ വരവേറ്റ് കന്നഡ ഭാഷയിലും ഫ്ലെക്സ് ബോർഡുകൾ

നവകേരള സദസിന് ആവേശകരമായ സ്വീകരണമോതി കാസർകോഡ് വിവിധയിടങ്ങളിൽ കന്നടയിൽ ഫ്ലെക്സ് ബോർഡുകൾ. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, സിപിഐഎം ബൈക്കട്ടെ ഫസ്റ്റ് ബ്രാഞ്ച് കമ്മിറ്റി എന്നിവരാണ് ഫ്ലെക്സ് സ്ഥാപിച്ചത്. ‘നവകേരള സദസ്, ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം’ എന്ന എഴുത്തോടെയാണ് ബോർഡുകൾ. മുഖ്യമന്ത്രിയുടെ ഫുൾ സൈസ് ഫോട്ടോ ഉൾപ്പെടുത്തിയാണ് ഫ്ലെക്സ്.

Also Read; ‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’; മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സിന്റെ ദൃശ്യങ്ങള്‍

നവകേരള സദസിനു മഞ്ചേശ്വരത്ത് ആവേശമായ തുടക്കമായി. കൊമ്പു കുഴൽ വാദ്യങ്ങളുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മഞ്ചേശ്വരത്തെ ജനങ്ങൾ വരവേറ്റു. ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായാണ് നവകേരള സദസ്സിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നവകേരള നിര്‍മ്മിതിക്ക് മുതല്‍കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒപ്പം ഇതുവരെ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാനും കഴിയും.

Also Read; വരുന്നു രാജ്യത്ത് ഹൈഡ്രജൻ ബസുകൾ; കുറഞ്ഞ ചെലവിൽ കിടിലൻ യാത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News