പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ. വിഷ്‌ണു മഞ്ചു, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിലാണ് ഒരു ഗസ്റ്റ് റോളിൽ മോഹൻലാൽ എത്തുന്നതെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

ALSO READ: ‘ഭൂതകാലമേ വിട, ഇനി നടക്കപ്പോറത് യുദ്ധം’, വിരമിച്ച ടോണി ക്രൂസ് വരെ ടീമിൽ, യൂറോകപ്പിൽ ജയിച്ചു തുടങ്ങാൻ ജർമ്മനി, കിടിലൻ സ്ക്വാഡുമായി സ്കോട്ട്‍ലൻഡ്

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന കണ്ണപ്പ യഥാർത്ഥ സംഭവത്തെ കുറിച്ചാണ് പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്നും . ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ALSO READ: ‘ബാത്റൂമിൽ കിടന്നുറങ്ങുന്ന യാത്രക്കാർ, വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന വാഷ് ബേസിൻ’, ദുരിതം പിടിച്ച ട്രെയിൻ യാത്ര; ഇതാണോ ഇന്ത്യൻ റെയിൽവേ?: വീഡിയോ

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. മണിശർമയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആന്റണിയാണ് എഡിറ്റിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News