എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസിന്റെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; പിടികൂടി ഡിആര്‍ഐ

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. അറുപതു ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വര്‍ണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊല്‍ക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് ഡിആര്‍ഐ പിടികൂടിയത്. 4 കാപ്‌സ്യൂളുകളാണു ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആര്‍ഐ അറിയിച്ചു. സുരഭിയെ കോടതി റിമാന്‍ഡ് ചെയ്തു.

ALSO READ: ആരോപണം പൊളിഞ്ഞു ; ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് ദുബായ് കമ്പനി

കൊച്ചിന്‍ ഡിആര്‍ഐയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 28ന് കണ്ണൂരിലെത്തിയ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News