കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി പരത്തുന്ന ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി വിതയ്ക്കുന്ന അജ്ഞാത മനുഷ്യന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വീടുകളിലെത്തി ചുമരില്‍ എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞത്. കല്ലംമാക്കല്‍ സുധയുടെ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

also read- ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലേക്ക്

ദിവസങ്ങളായി കണ്ണൂര്‍ ചെറുപുഴയില്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക്ക് മാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാത മനുഷ്യന്‍. രാത്രിയില്‍ വീടുകളികളിലെത്തി ജനലിലും വാതിലിലും മുട്ടി ശബ്ദമുണ്ടാക്കുക, വീടിന്റെ ചുമരുകളില്‍ കരി കൊണ്ട് ബ്ലാക്ക്മാന്‍ എന്നെഴുതുക തുടങ്ങിയവയാണ് ഉപദ്രവങ്ങള്‍. പൊലീസും നാട്ടുകാരും അജ്ഞാത മനുഷ്യനെ കണ്ടെത്താനായി ശ്രമം നടത്തുന്നതിനിടെയാണ് ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.

also read- അസ്ഫാക് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ?; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്; കസ്റ്റഡിയില്‍ വാങ്ങും

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആളെ തിരിച്ചറിയനായിട്ടില്ല. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ വാതിലിലും ജനലിലും മുട്ടി ശബ്ദമുണ്ടാക്കുക, പൈപ്പ് തുറന്നിടുക, ബള്‍ബുകള്‍ ഊരി മാറ്റുക തുടങ്ങിയവയാണ് ചെയ്തിരുന്നത്. പിന്നീട് വീടിന്റെ ചുമരുകളിലും മതിലുകളിലും ബ്ലാക്ക്മാന്‍ എന്നും അവ്യക്തമായ മറ്റ് പലതും എഴുതിയിടാന്‍ ആരംഭിച്ചു. ഇതുവരെ ആളുകളെ ഉപദ്രവിക്കുകയോ മോഷണം നടത്തുകയോ ചെയ്തിട്ടില്ല. അജ്ഞാതമനുഷ്യനെ കണ്ടെത്താനായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News