എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കലക്ടർ

kannur collector
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു തന്നെ വന്ന് കാണുകയും തെറ്റ് പറ്റിയെന്ന് പറയുകയും ചെയ്തുവെന്നാണ് കലക്ടർ സ്ഥിരീകരിച്ചത്. പൊലീസിന് നൽകിയ മൊഴി പൂർണ്ണമായും വിധിപ്പകർപ്പിൽ ഇല്ലെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു
വിധിപ്പകർപ്പിലെ 34ാം പേജിലാണ് കലക്ടറുടെ മൊഴിയെക്കുറിച്ച് പറയുന്നത്.യാത്രയപ്പിന് ശേഷം തന്നെ വന്ന് കണ്ട നവീൻ ബാബു തെറ്റ് പറ്റിയെന്ന് പറഞ്ഞുവെന്ന് കലക്ടറുടെ മൊഴിയുണ്ടെന്നാണ് വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നത്.ഇക്കാര്യം കലക്ടർ അരുൺ കെ വിജയൻ സ്ഥിരീകരിച്ചു.പൊലീസിനും ലാൻഡ് റവന്യൂ ജോ കമ്മീഷണർക്കും ഒരേ മൊഴിയാണ് നൽകിയതെന്നും സത്യം സത്യമായാണ് പറഞ്ഞതെന്നും കലക്ടർ വ്യക്തമാക്കി.
അന്വേഷണത്തെ ബാധിക്കുന്നതിനാൽ വിധിപകർപ്പിൽ പറയുന്നതിൽ കൂടുതലൊന്നും ഇപ്പോൾ മാധ്യമങ്ങളോട് പങ്കുവയ്ക്കാനാകില്ലെന്നും കലക്ടർ പറഞ്ഞു.ആസൂത്രണത്തിൽ തനിക്കും പങ്കുണ്ടെന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആരോപണത്തിലും അന്വേഷണം നടക്കട്ടേയെന്നും കലക്ടർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News