ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ മരിയൻ അപ്പാരൽസ്‌ കമ്പനി

ഇസ്രയേൽ ഹമാസ് യുദ്ധപശ്ചാത്തലത്തിൽ ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ കമ്പനി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തുടർന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി. മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പാരൽസ്‌ കമ്പനി എം ഡി തോമസ് ഓലിക്കൽ കൈരളി ന്യൂസിനോട് പറഞ്ഞു.

Also read:സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു, ഇടതുപക്ഷം തെറ്റിനെ ന്യായീകരിക്കില്ല: ഇ പി ജയരാജന്‍

കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ പൊലീസിന് പ്രതിവർഷം ഒരു ലക്ഷത്തോളം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News