മാടായി കോളേജ് നിയമന വിവാദത്തിന്റെ പേരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്. എം കെ രാഘവനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കെ സുധാകരന്‍ അനുകൂലികള്‍.എം കെ രാഘവന്‍ കണ്ണൂരില്‍ പിടുമുറുക്കുന്നത് തടയാനാണ് സുധാകര വിഭാഗത്തിന്റെ നീക്കം
മാടായി കോളേജ് നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എം പി ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് എതിര്‍ വിഭാഗത്തിന്റെ നീക്കം. കെ സുധാകരന്റെ അനുകൂലികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.ശരി തരൂരും എം കെ രാഘവനും നേതൃത്വം നല്‍കുന്ന ഒരുവിഭാഗം കണ്ണൂരില്‍ അടുത്ത കാലത്തായി സ്വാധീനമുറപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്.
മാടായി കോളേജ് വിവാദം ആളിക്കത്തിച്ച് ഇതിന് തടയിടുകയാണ് കെ സുധാകര വിഭാഗത്തിന്റെ ലക്ഷ്യം. സുധാകരന്‍ ഗ്രൂപ്പിലുള്ള ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്,ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടാന്‍ ശശിധരന്‍ തുടങ്ങിയവരാണ് എം കെ രാഘവനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം പൊരുതാനുറച്ച് തന്നെയാണ് എം കെ രാഘവന്റെ നീക്കങ്ങളും.പ്രവര്‍ത്തകരെ ഇളക്കി വിടുന്നത് ആരാണെന്ന് തനിക്കറിയാമെന്നായിരുന്നു കെ സുധാകരനെ ഉന്നം വച്ചു കൊണ്ടുള്ള എം കെ രാഘവന്റെ പ്രതികരണം
വിവാദവുമായി ബന്ധപ്പെട്ട് കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം കെ രാഘവന്റെ ബന്ധു ഉള്‍പ്പെടെ അഞ്ച് പേരെ കോണ്‍ഗ്രസ്സ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.ഇതിലുള്ള നീരസവും എം കെ രാഘവന്‍ പരസ്യമായി പ്രകടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here