കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ്സ് വിടുന്നു.അഞ്ച് പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി രഘുനാഥ്.
കണ്ണൂരിരിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ സി രഘുനാഥാണ് പാര്‍ട്ടി വിടുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അടുത്ത കാലത്താണ് സുധാകരനുമായി ഇടഞ്ഞത്. കണ്ണൂര്‍ ഡിസിസി നേതൃത്വത്തെയും രഘുനാഥ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. നവകേരള സദസ്സിനെതിരെ കഴിഞ്ഞ ദിവസം ധര്‍മ്മടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സ് സി രഘുനാഥ് ബഹിഷ്‌കരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
Also Read: എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോകൾ നടത്തുന്നവരല്ല, മിശ്ര വിവാഹങ്ങൾ തടയാനാകില്ല; മുഖ്യമന്ത്രി
വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.കോണ്‍ഗ്രസ്സില്‍ നിന്ന് പടിയിറങ്ങിയാലും കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.ഓരോ ആളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകര്‍ സ്തുതിഗീതം പാടട്ടേയെന്നും തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here