നവീൻ ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന കാര്യക്ഷമതയുള്ള സഹപ്രവർത്തകൻ; എഡിഎമ്മിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലാ കലക്ടർ കുടുംബത്തിന് കത്ത് കൈമാറി

എഡിഎം നവീൻ്റെ വിയോഗത്തിൽ  അനുശോചനമറിയിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ വിജയൻ നവീൻ്റെ  കുടുംബത്തിന് കത്ത് കൈമാറി. നവീൻ്റെ വിയോഗത്തിൽ വൈകാരികമായാണ്  കലക്ടർ  കത്തിൽ പ്രതികരിച്ചിരിക്കുന്നത്. നവീൻ ഇന്നലെ വരെ എൻ്റെ തോളോട് തോൾ നിന്ന് പ്രവർത്തിച്ചയാളാണെന്നും കാര്യക്ഷമതയോടും സഹാനുഭൂതിയോടും കൂടി തൻ്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു നവീനെന്നും കലക്ടർ കത്തിൽ പറയുന്നു. കലക്ടർ അരുൺ വിജയൻ്റെ കത്തിൻ്റെ പൂർണ രൂപം.

പ്രിയപ്പെട്ട നവീൻ്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾക്കും,

പത്തനംതിട്ടയിൽ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നലെ നവീൻ്റെ അന്ത്യകർമങ്ങൾ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നു നിൽക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നവീൻ്റെ കൂടെയുള്ള മടക്ക യാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെക്കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീൻ്റെ മരണം നൽകിയ നടുക്കം ഇപ്പോളും എന്നെ വിട്ടു മാറിയിട്ടില്ല.

ALSO READ: സ്വത്തിന്റെ പകുതി വേണമെന്ന് ഭാര്യ … വേര്‍പിരിയലിന്റെ വക്കിലെത്തി ഇംഗ്ലീഷ് ഫുട്‌ബോളര്‍ കൈല്‍ വാക്കറും ആനി കില്‍നറും

ഇന്നലെ വരെ എൻ്റെ തോളോട് തോൾ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തൻ്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ.. എനിക്ക് ഏതു കാര്യവും വിശ്വസിച്ചു ഏല്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ..

സംഭവിക്കാൻ പാടില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്പുമ്പോളും നവീൻ്റെ വേർപാടിൽ എനിക്കുള്ള വേദനയും, നഷ്‌ടബോധവും പതർച്ചയും പറഞ്ഞറിയിക്കാൻ എൻ്റെ വാക്കുകൾക്ക് കെൽപ്പില്ല.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവമുണ്ടാക്കിയത്, സെക്കുലറിസം എന്നത് അവർ പാലിച്ചില്ല; പി സരിൻ

എൻ്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ… ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പൊൾ സാധിക്കുന്നുള്ളൂ …

പിന്നീട് ഒരവസരത്തിൽ, നിങ്ങളുടെ അനുവാദത്തോടെ, ഞാൻ വീട്ടിലേക്ക് വരാം- കലക്ടർ കത്ത് ചുരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News