രാജ്യത്ത് ആദ്യമായി എല്ലാ വാർഡുകളിലും വായനശാലകളുള്ള ജില്ല എന്ന ചരിത്ര നേട്ടത്തിനരികെയാണ് കണ്ണൂർ ജില്ല. 32 തദ്ദേശ സ്ഥാപനങ്ങിൽ സമ്പൂർണ്ണ വായനാശാല പ്രഖ്യാപനം നടത്തി ഒന്നാം ഘട്ടം പൂർത്തിയായി. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ലൈബ്രറി വ്യാപന മിഷൻ.
ഒരു മാസത്തിനിടെ 178 പുതിയ ഗ്രന്ഥാലയങ്ങളാണ് തുറന്നത്. ഇതോടെ സമ്പൂർണ്ണ ലൈബ്രറി മിഷന്റെ ഭാഗമായി തുറന്ന വായനശാലകളുടെ എണ്ണം 1100 ആയി. ഒന്നാം ഘട്ട തീവ്ര യജ്ഞമായ ചിട്ടപ്പൊലിയുടെ സമാപനം കുറിച്ചുള്ള സമ്മേളനം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു.എല്ലാവർകക്കും ഒരുമിച്ചിരിക്കാൻ കഴിയുന്ന പൊതു ഇടങ്ങൾ കൂടുതലായി വേണ്ട കാലമാണിതെന്ന് എ എ റഹീം എം പി പറഞ്ഞു . സമ്പൂർണ്ണ ലൈബ്രറി ജില്ലയെന്ന ചരിത്ര നേട്ടത്തിനരികെയാണ് കണ്ണൂരെന്ന് വി ശിവദാസൻ എംപിയും പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് രണ്ടാം ഘട്ട തീവ്ര യജ്ഞം ആരംഭിക്കും. 2024 ൽ സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ALSO READ: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here