കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും; പ്രവർത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

Muhammed Riyas

കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും. പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.424 മീറ്റർ നീളമുള്ളതാണ് ഫ്ലൈ ഓവർ.

ALSO READ; തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

കണ്ണൂരിൻ്റെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാക്കുന്നത്.കണ്ണൂർ നഗരത്തോട് ചേർന്ന് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മേലെ ചൊവ്വ.അണ്ടർ പാസ്സിനായിരുന്നു ആദ്യ ആലോചനയെങ്കിലും കുടിവെള്ള പൈപ്പുകൾ ഉള്ളതിനാൽ ഫ്ലെഓവർ നിർമ്മിക്കാൻ തീരുമാനമായി. ഫ്ലൈഓവർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനോടൊപ്പം കണ്ണൂർ നഗര റോഡ് വികസന പദ്ധതിയും യാഥാർഥ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ; മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസ്; അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി

പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി.പദ്ധതിക്കായി 57.45 സെൻറ് ഭൂമിയാണ് ഏറ്റെടുത്തത്. 15.43 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവഴിച്ചു. 424.60 മീറ്റർ നീളമുള്ള ഫ്ലൈ ഓവറാണിത്. ഫ്ലൈ ഓവറിന് ഒമ്പത് മീറ്ററാണ് വീതി .44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News