കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കേരളാ പൊലീസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേസാണിത്. പ്രത്യേക ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്ന് പറഞ്ഞതില്‍ അസ്വഭാവികത ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഇതില്‍ ഒന്നും മറച്ചുവെക്കാനില്ല. സിപിഐഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണ്. നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതില്‍ തെറ്റില്ല. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് കുടുംബത്തിന്റെ മുന്നിലുള്ളത്. അവര്‍ക്ക് ഉണ്ടായ സംശയമാകാം ഹൈക്കോടതിയെ സമീപിക്കാന്‍ കാരണമായത്.
Read Also: നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി
അന്വേഷണ ഉദ്യോഗസ്ഥരെ സംശയിക്കരുത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അത് അന്വേഷിക്കാനും സര്‍ക്കാരും പൊലീസും സന്നദ്ധമാണെന്നും രാജു എബ്രഹാം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. ഭരണസ്വാധീനമുള്ളവര്‍ പ്രതികളായതിനാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്നുമായിരുന്നു വാദം. എന്നാല്‍ സി ബി ഐ അന്വേഷണ ആവശ്യം കോടതി തള്ളി. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ യാതൊരു അപാകതയും കോടതി കണ്ടെത്തിയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here