കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകം, രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകത്തില്‍ രണ്ട് പ്രതികളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വേറ്റുമ്മല്‍ സ്വദേശി കെ ഷബീര്‍, കുറ്റ്യാടി സ്വദേശി പി അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മോഷണം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കള്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് സമീപത്ത്് നിന്നാണ് കുത്തേറ്റത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തില്‍ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News