കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തര്‍ക്കത്തില്‍ കടുത്ത നിലപാടുമായി മുസ്ലീം ലീഗ്. കോര്‍പ്പറേഷന്‍ ഔദ്യോഗിക പരിപാടികളില്‍ നിന്ന് ലീഗ് വിട്ട് നില്‍ക്കും.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാനും ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
രണ്ടര വര്‍ഷം മേയര്‍ പദവി വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നു.കോര്‍പ്പറേഷന്റെ പരിപാടികള്‍ നിന്നും ലീഗ് വിട്ടുനില്‍ക്കും.കൗണ്‍സില്‍ യോഗത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി കൈരളി ന്യൂസിനോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ വിതരണപരിപാടി ലീഗ് ബഹിഷ്‌കരിക്കും.കോണ്‍ഗ്രസ്സ് വഴങ്ങിയില്ലെങ്കില്‍ അവിശ്വാസം പ്രമേയത്തിലേക്ക് നീങ്ങണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍.ലീഗ് കടുത്ത നിലപാട് തുടര്‍ന്നാല്‍ ഭരണത്തിന്റെ ഭാവി നൂല്‍പ്പാലത്തിലാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here