അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

ABU DHABI

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.അബുദാബിയിലെ സാമൂഹിക പ്രവർത്തകനും  കണ്ണൂർ ഒഴപ്രം സ്വദേശിയുമായ റജിലാൽ കോക്കാടൻ ആണ് മരിച്ചത്.അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന റജിലാൽ ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ഭാര്യ മായ റജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന
റജിലാൽ കഴിഞ്ഞ എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ്.

മൂത്തമകൻ നിരഞ്ജൻ മദ്രാസിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം തരം വിദ്യാർത്ഥിയാണ്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News