തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ

തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. പേപ്പട്ടികളെയും അപകടകാരികളായ തെരുവുനായ്ക്കളെയും ദയാവധത്തിന് വിധേയമാക്കാന്‍ കഴിയും വിധം നിയമഭേദഗതി വേണമെന്നാണ് കത്തിലെ ആവശ്യം.

Also read- പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട് 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം പരാമര്‍ശിച്ചാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായ പ്രശ്‌നം രൂക്ഷമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ജില്ലയില്‍ 6276 തെരുവുനായ ആക്രമണങ്ങളുണ്ടായി. മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പേപ്പട്ടികളെയും അപകടകാരികളായ തെരുവുനായ്കളെയും ദയാവധത്തിന് വിധേയമാന്‍ നിയമ ഭേദഗതി വേണമെന്നും പി.പി ദിവ്യ കത്തില്‍ ആവശ്യപ്പെടുന്നു.

Also read- അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും

അതേസമയം അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത മാസം 12ന് വാദം കേള്‍ക്കും .പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News