കണ്ണൂർ പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം വർധിപ്പിച്ച് സിപിഐഎം

ഉപതിരഞ്ഞെടുപ്പിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ സിപിഐഎമ്മിന് മികച്ച വിജയം. 2181 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാർഥി തീർത്ഥ അനൂപ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ എൻ എസ് ഫൗസി നേടിയ 1815 വോട്ടിൻ്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് ഇത്തവണത്തെ വിജയം.

ALSO READ: ബിജെപിക്ക് ഇക്കുറി വെറും 35 വോട്ടുകൾ; റാന്നിയിൽ ബിജെപി വാർഡ്‌ പിടിച്ചെടുത്ത്‌ സിപിഐ എം

പാനൂർ ബ്ലോക്കിൽ പ്രതിപക്ഷമില്ലാതെയാണ് എൽഡിഎഫ് ഭരിക്കുന്നത്. ഈ ഡിവിഷനിൽ ഉപതെരെഞ്ഞെടുപ്പിന് കാരണം എൽഡിഎഫ് അംഗം എൻ എസ് ഫൗസി സർക്കാർ ജോലി ലഭിച്ച് സ്ഥാനം രാജിവെച്ചത് കൊണ്ടാണ്. ചൊക്ലി പഞ്ചായത്തിലെ 3, 12, 14, 15, 16 എന്നീ വാർഡുകൾ ഉൾകൊള്ളുന്നതാണ് ചൊക്ലി ഡിവിഷൻ. ഇതിൽ 5 വാർഡിലും എൽ ഡി എഫാണ് കഴിഞ്ഞ തവണ ജയിച്ചത്. ചൊക്ലി പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News