കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് മരിച്ച നേദ്യയുടെ മൃതദേഹം സംസ്കരിച്ചു.കുറുമാത്തൂർ പഞ്ചായത്ത് ശ്മശാനത്തിൽ വെച്ചായിരുന്നു സംസ്കാരം.ആയിരങ്ങളാണ് നേദ്യയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയത് .
ഇന്നലെ വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഒരു വിദ്യാത്ഥിനി മരിക്കുകയും പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം മരണത്തിന് ഇടയാക്കിയ അപകടത്തിനി കാരണം വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് രംഗത്ത് വന്നു. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്നാണ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി.
ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തി. ബസ്സിന് മറ്റേതെങ്കിലും യന്ത്രത്തകരാർ ഉള്ളതായും കണ്ടെത്താനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here