കണ്ണൂർ സ്‌ക്വാഡ് ‘ 50 കോടി നോട്ട് ഔട്ട് ‘; അഭിനന്ദനവുമായി ദുൽഖർ സൽമാൻ

സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇറങ്ങിയ ദിവസം മുതൽ തന്നെ ഹൗസ് ഫുള്ളായി തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ചിത്രം. വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞ് കുതിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also read:ഒറ്റപ്പാലത്തെ ഓട്ടോ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

ഒൻപത് ദിവസം കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് 50കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ അവസരത്തിൽ അച്ഛന്റെ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. താരത്തിന്റെ സമൂഹ മാധ്യമ അക്കൗഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

Also read:15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

“കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി”, എന്നാണ് ദുൽഖർ കുറിച്ചത്.

Also read:15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News