‘ഒടുവിൽ ആ ചരിത്ര നേട്ടം കണ്ണൂർ സ്‌ക്വാഡിനെ തേടിയെത്തി’, പ്രിയപ്പെട്ട പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

നൂറു കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി മെഗാസ്റ്റാറിനെ കണ്ണൂർ സ്‌ക്വാഡ്. അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ചിത്രം നൂറു കോടിയിൽ എത്തിയെന്നും കണ്ണൂർ സ്‌ക്വാഡിനെ ഹൃദയത്തോട് ചേർത്തു വച്ച പ്രേക്ഷകരോട് നന്ദിയെന്നും മമ്മൂട്ടി കമ്പനി അറിയിച്ചത്.

ALSO READ: എല്ലാവരും കൂടി ചതിച്ചു, നാണം കെടുമെന്ന് അറിഞ്ഞിട്ടും താൻ അവിടെ നിന്ന് കളിച്ചുവെന്ന് മീനാക്ഷി

‘ഞങ്ങളുടെ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇത് പ്രേക്ഷകരെ അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക്, ഞങ്ങളെ അതിശയിപ്പിച്ച പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി’, മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: അഞ്ചാഴ്ച നീണ്ട തേരോട്ടം, കണ്ണൂർ സ്‌ക്വാഡിന്റെ അവസാനത്തെ ഷോ, പോസ്റ്റർ പങ്കുവെച്ച് ഗിരിജ തിയേറ്റർ

അതേസമയം, മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ്. നിരവധി പോലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് കണ്ണൂർ സ്‌ക്വാഡിന്റേത്. നവാഗതനായ റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സെപ്‌റ്റംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ വാരം തന്നെ പോസിറ്റിവ് റിവ്യൂ ലഭിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പ്രദർശനം തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News