“ഭയന്തിട്ടിയാ? ഇത് നടിപ്പ് താ…”; അഭിനയം കണ്ട് പേടിച്ച ക്യാമറാമാനെ ആശ്വസിപ്പിച്ച് മമ്മൂക്ക, വീഡിയോ വൈറൽ

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോക്സ് ഓഫീസ് കീഴടക്കിയ മലയാള ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ക്രൈം ത്രില്ലർ ജോണറിലെത്തിയ സിനിമ കുടുംബ പ്രേക്ഷകരെയും, യൂത്തിനെയുമടക്കം, മറ്റെല്ലാ വിഭാഗങ്ങളെയും ഒരേപോലെ തൃപ്തിപ്പെടുത്തിയെന്ന് തന്നെ പറയാം. ഇരുകയ്യും നീട്ടിയാണ് മലയാളികൾ കണ്ണൂർ സ്‌ക്വാഡിനെ സ്വീകരിച്ചത്.

Also Read; ആപ്പിളിന്റെ പുത്തന്‍ മാക്ക്ബുക്ക് എയറിന് പ്രത്യേകതകളേറെ! ഇനി വേഗതയേറെയും

കണ്ണൂർ സ്‌ക്വാഡിന്റെ രസകരമായ ഒരു മേക്കിങ്‌ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനെ വീഡിയോയാണിത്. ചിത്രീകരണത്തിനിടെ മമ്മൂട്ടി വളരെ സീരിയസായി ഡയലോഗുകൾ പറയുന്നതിനിടെ ക്യാമറാമാൻ പേടിക്കുന്നതും, മമ്മൂട്ടി വളരെ സ്നേഹത്തോടെ അയാളെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. നടൻ റോണി ഡേവിഡ് രാജിനെയും വീഡിയോയിൽ കാണാം.

Also Read; “ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

ചിത്രത്തിലെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ടിങ്ങും ആര്‍ട്ട് വര്‍ക്കും ചില രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആഗോളതലത്തില്‍ 80 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News