‘ജോർജ് മാർട്ടിന്‍ പാവങ്ങളുടെ ജെയിംസ് ബോണ്ട്’ ; കണ്ണൂർ സ്ക്വാഡിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് റോണി ഡേവിഡ്

മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂർ സ്ക്വാഡ്. എസ് ഐ ജോർജ് മാർട്ടിൻ എന്ന പൊലീസുകാരനായാണ് മമ്മുട്ടി സിനിമയിൽ എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡിന്‍റെ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

Also read:മണിപ്പൂർ സംഘർഷം; വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന

കണ്ണൂർ സ്‌ക്വഡിൽ മമ്മൂട്ടിയുടെ കഥാപാത്രം ജോർജ് മാർട്ടിന്‍ പാവങ്ങളുടെ ജയിംസ് ബോണ്ടാണെന്നാണ് റോബിന്‍ പറഞ്ഞത്. അണ്ടർ കവർ ഏജന്‍റായ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും റോണി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റോണിയുടെ പ്രതികരണം.

Also read:കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

യവനിക മുതൽ കണ്ണൂർ സ്‌ക്വാഡ് വരെ ഇരുപതോളം പൊലീസ് വേഷങ്ങളിൽ മമ്മൂട്ടി മലയാള സിനിമയിൽ എത്തിയിട്ടുണ്ട്. കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ എത്തിയതുമുതൽ ഉണ്ടയിലെ മണി സാറിന്റെ മാനറിസങ്ങൾ ഉണ്ടെന്ന് തരത്തിൽ വ്യാക്യാനങ്ങൾ ഉടലെടുത്തിരുന്നു.”കഥാപാത്രങ്ങളുടെ ജോലികളിൽ സാമ്യതകളുണ്ടായാലും അതിനപ്പുറത്തേക്ക് അവ തമ്മിൽ യാതൊരു ബന്ധവുമില്ല. കഥകൾ മാറും. യഥാർത്ഥ കഥയ്‌ക്കൊപ്പം ഫിക്ഷനും ചേർത്താണ് കണ്ണൂർ സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്.” എന്നായിരുന്നു ആ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി.

Also read:മല്ലു ട്രാവലർ ലണ്ടനിൽ; ജാമ്യമില്ലെങ്കിലും അടുത്തയാഴ്ച്ച നാട്ടില്‍ എത്തും

മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. കേരളത്തിൽ സിനിമയുടെ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News