കണ്ണൂർ സ്‌ക്വാഡ് ഇനി ഒടിടിയിൽ സ്ട്രീം ചെയ്യും

തിയേറ്ററിൽ വൻ വിജയമായി മുന്നേറിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’. നവാ​ഗതനായ റോബി രാജായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പൊലീസ് ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറിയത്. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബർ 17 മുതൽ കണ്ണൂർ സ്‌ക്വാഡ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

ALSO READ: പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അണ്ണാമലൈ

പൊലീസ് സംഘത്തിന്റെ കഥയാണ് കണ്ണൂർ സ്ക്വാഡിലൂടെ പറയുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. നിരവധി പൊലീസ് വേഷങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രകടനമായിരുന്നു കണ്ണൂർ സ്‌ക്വാഡിൽ നടന്റേത്‌.

ALSO READ: കമത്ത് ആൻഡ് കമ്മത്തിൽ ഞാനാണ് മമ്മൂക്കയ്ക്കും ദിലീപിനും ആ ഭാഷ പറഞ്ഞു കൊടുത്തത്; വീണ്ടും ശ്രദ്ധേയമായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News