കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 70 കോടിയുടെ സന്തോഷത്തിൽ താരം

തിയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന ശബരീഷ് വർമ്മയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന ശബരീഷ് വർമയോട് ഒരു മാധ്യമ പ്രവർത്തകൻ കണ്ണൂർ സ്‌ക്വാഡ് 50 കോടി കടന്നതിനെക്കുറിച്ച് ചോദിക്കുന്നു. ഇതിനു ശബരീഷ് വർമ്മ നൽകിയ മറുപടിയാണിപ്പോൾ തരംഗമായിരിക്കുന്നത്. ’50കോടി അല്ലടാ…70 കോടിയായി’ എന്ന മറുപടിയാണ് താരം തന്റെ സന്തോഷം പങ്കുവെച്ച് പറയുന്നത്.

Also Read; കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു

മലയാള സിനിമയിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു താരമാണ് ശബരീഷ് വർമ്മ. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിലും തീരെ ചെറുതല്ലാത്ത ഒരു കഥാപാത്രമാണ് ശബരീഷ് ചെയ്തിരിക്കുന്നത്. നേരം എന്ന ചിത്രത്തിലെ ‘പിസ്ത സമാക്കിറ’ എന്ന ഗാനത്തിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്. പിന്നീട് പ്രേമം എന്ന സിനിമയിലും പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി ശബരീഷ് മലയാളി മനസ്സ് കീഴടക്കി. ശേഷം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. കണ്ണൂർ സ്ക്വാഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ശബരീഷ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കണ്ണൂർ സ്ക്വാഡ് സംഘത്തിലെ ഒരാളായിട്ടായിരുന്നു ശബരീഷ് എത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോഴാണ് ശബരീഷിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read; ഇത് നുമ്മടെ ‘ഫോർട്ട് കൊച്ചി രജനി’; രജനികാന്ത് കൊച്ചിയിലെന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ച് ആരാധകർ

കണ്ണൂർ സ്‌ക്വാഡിന്റെ വിജയത്തെക്കുറിച്ചുള്ള ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ശബരീഷ് മറുപടി നൽകുന്നതാണീ രസകരമായ വീഡിയോ. ’50കോടി അല്ലടാ…70 കോടിയായി’ എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് വീഡിയോ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ശബരീഷ്, അസീസ്, റോണി, മമ്മൂട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News