‘യാർ വന്താലും ഇങ്കെ നാൻ താൻ രാജാ’ അഞ്ചാം വാരത്തിലും അടിപതറാത്ത പടത്തലവനും കണ്ണൂർ സ്‌ക്വാഡും

പല സിനിമകളും വന്നുപോയിട്ടും ഒന്നിന് മുൻപിലും അടിപതറാതെ കണ്ണൂർ സ്‌ക്വാഡ് വീണ്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലും റിലീസ് ചെയ്യപ്പെട്ട മറ്റ് കേന്ദ്രങ്ങളിലുമൊക്കെ മികച്ച ജനപ്രീതി ലഭിച്ച ചിത്രം ഇതുവരെ നേടിയിരിക്കുന്ന കളക്ഷന്‍ 80 കോടിക്ക് മുകളിലാണ്. സമീപകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ഇതെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.

ALSO READ: ‘മാപ്പ് ഞങ്ങളുടെ ജന്മാവകാശം’, സവർക്കർ മുതൽ സുരേഷ് ഗോപി വരെ, ഒരു സംഘ ചരിത്രത്തിന്റെ കഥ

തിയറ്ററുകളില്‍ ഒരു മാസം പിന്നിട്ട് അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്ക്രീനുകളുടെ എണ്ണത്തിലാണ് ചിത്രം ഇപ്പോൾ ഞെട്ടിക്കുന്നത്. കേരളത്തില്‍ 130 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം അഞ്ചാം വാരത്തില്‍ പ്രദര്‍ശിപ്പിക്കുക. നാലാം വാരത്തില്‍ ഉണ്ടായിരുന്ന അത്ര തന്നെ സ്ക്രീനുകള്‍ അഞ്ചാം വാരത്തിലും ഉണ്ട് എന്നതാണ് കണ്ണൂർ സ്‌ക്വാഡിനെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വൈഡ് റിലീസിന്‍റെ സമീപകാല ചരിത്രത്തില്‍ ഒരു ചിത്രത്തിനും ലഭിക്കാത്ത നേട്ടമാണ് ഇതെന്നാണ് സൂചനകൾ.

ALSO READ: മാധ്യമപ്രവർത്തകയോട് ‘മാപ്പ്’ പറഞ്ഞ് സുരേഷ് ഗോപി, ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു

അതേസമയം, മമ്മൂക്കയുടെ സിനിമാ സെലക്ഷനെയും സമൂഹ മാധ്യമങ്ങൾ അഭിനന്ദിക്കുന്നുണ്ട്. മികച്ച ഒരു ലൈൻ അപ് ആണ് മമ്മൂക്കയ്ക്കുള്ളതെന്ന് നിരീക്ഷകർ വ്യകതമാകുന്നു. റോഷാക്ക്, നൻ പകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, വരാനിരിക്കുന്ന ഭ്രമയുഗം, ബസൂക്ക, ബിലാൽ ഇവയെല്ലാം മുൻനിർത്തിയാണ് സമൂഹ മാധ്യമങ്ങളുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News