മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ്. നിരവധി പോലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് കണ്ണൂർ സ്‌ക്വാഡിന്റേത്. നവാഗതനായ റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സെപ്‌റ്റംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ വാരം തന്നെ പോസിറ്റിവ് റിവ്യൂ ലഭിച്ച ചിത്രം മൂന്നാം വാരത്തിലും മികച്ച രീതിയിൽ തന്നെ മുന്നോട്ട് നീങ്ങുകയാണ്.
Also Read; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും
കഴിഞ്ഞ ആഴ്ചയിൽ തന്നെ മലയാളത്തിലെ പത്ത് പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ കണ്ണൂർ സ്‌ക്വാഡ് ഇടം പിടിച്ചിരുന്നു. മോഹൻലാൽ ചിത്രമായ ദൃശ്യത്തെ പുറത്താക്കി ഹിറ്റ് ലിസ്റ്റിൽ കയറിയ കണ്ണൂർ സ്‌ക്വാഡ് നിലവിലെ നില മെച്ചപ്പെടുത്തി മുന്നേറുകയാണ്. ലിസ്റ്റിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ചിത്രമുള്ളത്. അൽഫോൻസ് പുത്രന്റെ ‘പ്രേമ’ത്തെ മറികടന്നാണ് കണ്ണൂർ സ്‌ക്വാഡ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളും കണ്ണൂർ സ്‌ക്വാഡിന് പിന്നിലാണ്.
Also Read; ‘നിങ്ങളുടെ സിനിമകള്‍ക്കായി ലോകം കാത്തിരിക്കുകയാണ് പി’ : സുപ്രിയ മേനോന്‍
ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് 2018 ആണ്. രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറും. നാലാം സ്ഥാനത്ത് മമ്മൂട്ടിയുടെ തന്നെ ഭീഷ്‍മ പര്‍വ്വം. അഞ്ചാമത് ഓണം റിലീസ് ആയെത്തി കൈയടി വാങ്ങിയ ആര്‍ഡിഎക്സ്. ആറാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തിയ കുറുപ്പ്. ഏഴാമത് കണ്ണൂര്‍ സ്ക്വാഡും എട്ടാമത് പ്രേമവും ഒന്‍പതാമത് രോമാഞ്ചവും പത്താമത് കായംകുളം കൊച്ചുണ്ണിയുമാണിപ്പോൾ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here