കണ്ണൂർ സ്‌ക്വാഡും നൻപകൽ നേരത്ത് മയക്കവും തമ്മിൽ നിങ്ങൾ കാണാത്ത ഒരു ബന്ധമുണ്ട്; സ്ക്രീൻഷോട്ട് സഹിതം വെളിപ്പെടുത്തി സോഷ്യൽ മീഡിയ

അടുത്തിടെ സംഭവിച്ച രണ്ട് മികച്ച മമ്മൂട്ടി ചിത്രങ്ങളാണ് നൻപകൽ നേരത്ത് മയക്കവും കണ്ണൂർ സ്‌ക്വാഡും. തിയേറ്ററിലും ഒ ടി ടിയിലും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. ഇപ്പോഴിതാ കണ്ണൂർ സ്‌ക്വാഡ് ഉം നൻപകൽ നേരത്ത് മയക്കവും തമ്മിലുള്ള ഒരു ബന്ധമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ജെയിംസും സുന്ദരവുമായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രത്തിലെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂമിന് സമാനമാണ് കണ്ണൂർ സ്‌ക്വാഡിലെ ഒരു കഥാപാത്രത്തിന്റേതും. ഇത് സ്ക്രീന്ഷോട് സഹിതം പങ്കുവെച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ALSO READ: കേന്ദ്രത്തെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിന്; മുഖ്യമന്ത്രി

കണ്ണൂർ സ്‌ക്വാഡ് സിനിമയിലെ ഒരു പ്രധാന സന്ദർഭത്തിൽ തമിഴ്‌നാട്ടിലേക്ക് ജോർജ് മാർട്ടിനും സംഘവും ഒരു കേസ് അന്വേഷിച്ചു പോകുന്നുണ്ട്. ഇവിടെ വെച്ച് ഒരു യുവതിയെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇതിനിടയിലാണ് യുവതിക്ക് പിറകിൽ നൻപകൽ നേരത്ത് സിനിമയിലെ കോസ്റ്റ്യൂമുമിട്ട് ഇവരുടെ കാമുകൻ നിൽക്കുന്നത്. ജെയിംസും സുന്ദരവും പോലെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഒന്നായിരുന്നു ആ കഥാപാത്രങ്ങൾക്ക് വേണ്ടി മമ്മൂക്ക ഉപയോഗിച്ച വസ്ത്രവും. അതുകൊണ്ട് തന്നെ കണ്ണൂർ സ്‌ക്വാഡിൽ ഈ വസ്ത്രം വന്നപ്പോൾ അത് പ്രേക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാനായി.

ALSO READ: ‘രജനി ലോകേഷ് ചിത്രത്തിൽ മമ്മൂക്ക’, വാർത്തകൾ സത്യമോ? പ്രതികരിച്ച് മെഗാസ്റ്റാർ

അതേസമയം, ജിയോ ബേബി ചിത്രമായ കാതലാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നൻപകലിനും കണ്ണൂർ സ്‌ക്വാഡിനും ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ജ്യോതിക നായികയാകുന്ന കാതൽ മനുഷ്യബന്ധങ്ങളുടെ ആഴവും, വിള്ളലുകളുമാണ് ചർച്ച ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News