13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

ആദ്യ ദിവസങ്ങളിൽ തന്നെ പോസിറ്റീവ് റിവ്യൂസ് നേടുക എന്നതാണ് ഒരു സിനിമയുടെ റിലീസിംഗിൽ അണിയറ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ ഒരു കടമ്പ കടന്നു കഴിഞ്ഞാൽ സിനിമയെ കാത്തിരിക്കുന്നത് വൻ ഓപ്പണിംഗ് ആണ്. ഇനി എങ്ങാനും നെഗറ്റീവ് റിവ്യൂ വന്നാലോ, സിനിമയുടെ കളക്ഷനെ അത് വലിയ രീതിയിൽ ബാധിക്കും, മാത്രവുമല്ല വാരാന്ത്യത്തിൽ തന്നെ സിനിമയുടെ പ്രദർശനത്തിൽ ഒരു തീരുമാനവും ആവും. മലയാളത്തിൽ ഇത്തരത്തിൽ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ സിനിമകളിൽ ഏറ്റവും ഒടുവിലെത്തിയതാണ് കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ ആദ്യ ദിനങ്ങളില്‍ തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുത്തു. കേരളത്തിൽ മാത്രമല്ല ഈ സിനിമ വിജയം നേടിയത്, മറിച്ച് വിദേശത്തും വൻ കളക്ഷനിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

Also Read; അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി

യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ സിനിമ നേടിയ കളക്ഷന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. ജവാനും മിഷന്‍ റാണി​ഗഞ്ജും ഫുക്രി 3 ഉും ചന്ദ്രമുഖി 2 ഉും ഒക്കെ പ്രദര്‍ശനം തുടരുന്നയിടത്ത് അവസാന വാരാന്ത്യം ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയത് കണ്ണൂര്‍ സ്ക്വാഡ് ആണ് എന്നത് ശ്രദ്ധേയമാണ്. കണ്ണൂര്‍ സ്ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ജവാന് നേടാനായത് 36,736 പൗണ്ട് മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള മിഷന്‍ റാണി​ഗഞ്ജ് നേടിയിരിക്കുന്നത് 36,474 പൗണ്ടുമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് ഇതുവരെ അവിടെനിന്ന് നേടിയിട്ടുള്ളത് 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്. റൂള്‍സ് രഞ്ജന്‍, താങ്ക്യൂ ഫോര്‍ കമിം​ഗ്, ഫുക്രി 3, ​ഗഡ്ഡി ജാണ്ഡി, എനിഹൗ മിട്ടി പാവോ, ചന്ദ്രമുഖി 2, രത്തം, 800, സ്കന്ദ, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ബുഹേ ബരിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം നാല് മുതല്‍ 14 വരെയുള്ള സ്ഥാനങ്ങളില്‍.

Also Read; സുരേഷ് ഗോപി നയിച്ച പദയാത്രക്കെതിരെ കേസെടുത്ത കാരണം വ്യക്തമാക്കി പൊലീസ്

മൂന്നാം വാരത്തിലേക്ക് എത്തിനിൽക്കുമ്പോഴും ഏതൊരു നിനിമാ നിർമ്മാതാവിനെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് സിനിമ നിലനിർത്തുന്ന സ്ക്രീൻ ഗ്രൗണ്ട്. ഇന്ത്യയ്ക്ക് പുറമെ ജിസിസി, യുകെ, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിം​ഗപ്പൂര്‍ എന്നിവിടങ്ങളിലൊക്കെ അങ്ങനെതന്നെ. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമായി 800 ല്‍ അധികം സ്ക്രീനുകള്‍ ചിത്രത്തിനുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News