‘തൂത്തുവാരി’ കണ്ണൂർ സ്‌ക്വാഡ്; ഒടിടിയിലെത്തിയിട്ടും ജനം ഇടിച്ചുകയറി തീയറ്ററുകൾ

ഒടിടിയിൽ റിലീസ് ചെയ്തിട്ടും ജനം ഇടിച്ചുകയറി കണ്ണൂർ സ്‌ക്വാഡ്. 17 ന് അർധരാത്രി ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിട്ടും രാത്രി ഷോ ഹൗസ് ഫുൾ. കൊച്ചി പിവിആർ തിയറ്ററിൽ ആണ് കണ്ണൂർ സ്ക്വാഡ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. 17 നുള്ള നൈറ്റ് ഷോയുടെ ഭൂരിഭാഗം ടിക്കറ്റും ഷോയ്ക്ക് മുൻപേ തന്നെ വിറ്റഴിഞ്ഞു. കണ്ണൂർ സ്ക്വാഡിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ ഒടിടിയിൽ സിനിമ കണ്ടപ്പോൽ തിയറ്റർ എക്സ്പീരിയൻസ് മിസ്സായെന്ന് പറയുന്നവരും നിരവധിയാണ്. ഇനിയുള്ള ദിവസങ്ങളിലും തീയറ്ററിൽ കണ്ണൂർ സ്‌ക്വാഡ് കാണാൻ ആരാധകരെത്തും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ALSO READ: ബെക്കാമിന് വിരുന്നൊരുക്കിയത് സോനം; ട്രോളന്മാര്‍ ട്രോളി കൊന്നത് അര്‍ജുന്‍ കപൂറിനെ

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിഎത്തിയ ചിത്രത്തിന് ആദ്യത്തെ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മമ്മൂട്ടി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആണ്. മമ്മൂട്ടി കമ്പനിയായിരുന്നു നിർമാണം. റോണി, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ALSO READ: ‘അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും’ ; ധ്യാൻ ശ്രീനിവാസനെ കുറിച്ച് ബേസിൽ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News