കണ്ണൂർ സ്‌ക്വാഡിന് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം, ഒ ടി ടി റിലീസിന് പിറകെ തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടിയെ വാഴ്ത്തി റിവ്യൂ

മമ്മൂട്ടി കമ്പനിക്ക് മികച്ച വിജയം സമ്മാനിച്ച ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ റിലീസ് ദിനത്തില്‍ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയിരുന്നു. ഇതോടെ ആഗോള ബോക്സോഫിസിൽ നൂറു കോടിയാളം കണ്ണൂർ സ്‌ക്വാഡ് സ്വന്തമാക്കിയിരുന്നു.

ALSO READ: പെൺ വേഷത്തിൽ തമിഴ്‌നടൻ ജീവയുടെ കിടിലൻ മേക്കോവർ, രാത്രി പുറത്തിറങ്ങരുതെന്ന് തുടങ്ങി മോശം കമന്റുകൾ; വീഡിയോ

ഒ ടി ടി റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് കണ്ണൂർ സ്‌ക്വാഡിന് തെന്നിന്ത്യയിൽ നിന്ന് ലഭിക്കുന്നത്. 2023 ലെ ഏറ്റവും മികച്ച ചിത്രം എന്നാണ് പലരും പറയുന്നത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. ഇതുവഴി പാൻ ഇന്ത്യൻ സിനിമയായി കണ്ണൂർ സ്‌ക്വാഡ് മാറിയിട്ടുണ്ട്.

ALSO READ: ‘അത് ലോക്കാ മോനെ ഇങ്ങ് പോരെ’, കമന്റ് ബോക്സ് ഓഫ് ചെയ്യാൻ കാരണമുണ്ട്, വെളിപ്പെടുത്തി നമിത പ്രമോദ്

മികച്ച ക്രൈം ത്രില്ലര്‍ ആണ് ചിത്രമെന്നും രണ്ടാം പകുതിയിലെ യുപി വില്ലേജ് സീനും ക്ലൈമാക്സും ​ഗംഭീരമായിരിക്കുന്നെന്നും തെലുങ്ക് പ്രേക്ഷകനായ വിശ്വമോഹന്‍ റെഡ്ഡി എക്‌സിൽ കുറിക്കുന്നു. കണ്ണൂര്‍ സ്ക്വാഡ് മിസ് ആക്കുന്ന പക്ഷം 2023 ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള അനലിസ്റ്റ് ആയ സിദ്ധാര്‍ഥ് ശ്രീനിവാസ് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News