മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച കളക്ഷൻ നേടി കണ്ണൂർ സ്‌ക്വാഡ്; കേരളത്തിലെ ജയിലറെ മറികടക്കുമെന്ന് റിപ്പോർട്ട്

മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ കളക്ഷൻ നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡിന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ 28നു റിലീസ് ചെയ്ത ചിത്രം ആദ്യദിനം ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മികച്ച കളക്ഷൻ നേടി.ആദ്യ ദിനം 2.40 കോടിയായിരുന്ന ചിത്രം രണ്ടാം ദിനം 2.75 കോടി നേടി. അങ്ങനെ ആകെ മൊത്തം 5.15 കോടിയാണ്  ചിത്രം നേടിയത്. വേൾഡ് വൈഡ് ആയി നേടിയത് 12.1 കോടിയാണ്.

ALSO READ:തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു

അതേസമയം , തമിഴ് ചിത്രമായ ജയിലർ ആണ് നിലവിൽ കേരള കളക്ഷനിൽ മുന്നിലുള്ള ചിത്രങ്ങളിലൊന്ന്.ആദ്യ രണ്ട് ദിനങ്ങളിലായി കേരളത്തിൽ നിന്നുമാത്രം നേടിയത് പത്ത് കോടിയോളം രൂപയാണ്. ആദ്യദിനം 5.85കോടി, രണ്ടാം ദിനം 4.80 കോടി എന്നിങ്ങനെയാണ് ജയിലറിന്റെ രണ്ട് ദിവസത്തെ കളക്ഷൻ.

ALSO READ:ഔഡി കാറിലെത്തി ചീര വില്‍പന; കർഷകന്റെ വീഡിയോ വൈറല്‍

അതേസമയം, ശനി, ഞായൻ ദിവസങ്ങളിൽ കണ്ണൂർ സ്ക്വാഡിന് മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അവധി ദിവസങ്ങളായതിനാൽ കൂടുതൽ ആളുകൾ തിയറ്ററിൽ എത്തുമെന്നും ഈ രണ്ട് ദിവസങ്ങളിൽ കേരളത്തിൽ നിന്നുമാത്രം അഞ്ച് കോടിയോളം രൂപ കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News