‘കണ്ണൂർ സ്‌ക്വാഡ്’ ഉടൻ? സൂചന നൽകി മമ്മൂട്ടി

തുടക്കക്കാർക്ക് അവസരം നൽകുന്നതിൽ ഒട്ടും മടിക്കാത്ത നടനാണ് മമ്മൂട്ടി. അടുത്ത കാലത്ത് പുതുമുഖ സംവിധായകരുടെ സിനിമകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി എത്തുകയാണ്. മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

also read:എറണാകുളം നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു

ഈ സിനിമയുടെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചർച്ചകൾ സജീവമായിരുന്നു. ആ ചർച്ചകൾ അവസാനിപ്പിക്കാൻ സമയമായി എന്ന സൂചന നൽകി ചിത്രത്തിന്റെ പോസ്റ്റർ എത്തിയിരിക്കുകയാണ്. സിനിമ ഈ മാസം തന്നെ തീയേറ്ററുകളിൽ എത്തും എന്ന് ഉറപ്പ് നൽകികൊണ്ട് മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ്. ചിത്രം ഉടൻ തിറ്ററിൽ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

also read:മണിപ്പുര്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് കണ്ണൂരിലെത്തി

കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ റിലീസ് അപ്ഡേറ്റിന് പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News