സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ തലശ്ശേരിയില്‍ നാട്ടുകാരെ ഭയന്ന് ഓടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ കയ്യേറ്റം ചെയ്ത സ്ത്രീ അടക്കം നാലു പേര്‍ക്കെതിരെ കേസ്. കാല്‍നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം ഡ്രൈവര്‍ ജീജിത്തിനെയും ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പരാതി ഉയരുന്നുണ്ട്.

ALSO READ: കളമശേരി സ്‌ഫോടനം; മകൾക്ക് അരികിൽ അമ്മയ്ക്കും അന്ത്യവിശ്രമം

ദേശീയപാതയില്‍ പെട്ടിപ്പാലത്താണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ ബസിലെ ഡ്രൈവര്‍ ആള്‍ക്കൂട്ട ആക്രമണം ഭയന്ന് ബസില്‍ നിന്ന് ഇറങ്ങി ഓടുമ്പോഴാണ് ട്രെയിന്‍തട്ടി മരിച്ചത്. മുനീറെന്ന കാല്‍നടയാത്രകാരനെയാണ് ബസിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News