എലത്തൂരിന് പിന്നാലെ കണ്ണൂർ ട്രെയിൻ തീപിടുത്തതിലും വെളിവാകുന്നത് റെയിൽവേയുടെ സുരക്ഷാ വീഴ്ച. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിൻ കത്തിയ സ്ഥലത്ത് സിസിടിവിയോ നിരീക്ഷണമോ ഉണ്ടായിരുന്നില്ല.എലത്തൂർ സംഭവത്തിന് ശേഷം സുരക്ഷ ശക്തമാക്കിയെന്ന റെയിവേ അവകാശവാദം പൊള്ളയെന്ന് തെളിയുന്നതാണ് മാസങ്ങൾക്കകം കണ്ണൂരിലുണ്ടായ സമാനസംഭവം.
എലത്തൂർ ട്രെയിൽ തീവയ്പ്പുണ്ടായി രണ്ട് മാസം തികയുന്നതിന് മുൻപാണ് കണ്ണൂരിലും തീവെപ്പുണ്ടായത്.റെയിൽവേ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തുന്നതാണ് തുടർച്ചയായുണ്ടാകുന്ന സമാന സംഭവങ്ങൾ.കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിനകത്ത് കയറിയാണ് അക്രമി തീവെച്ചത്.ഈ ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല.സമീപത്തെ ഭാരത് പെട്രോളിയം ഇന്ധന സംഭരണ കേന്ദ്രത്തിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.ഈ ദൃശ്യങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അന്വേഷണം വഴിമുട്ടുമായിരുന്നു.റെയിൽവേ സുരക്ഷ അപകടത്തിലാണെന്നും ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ റെയിൽവേ തയ്യാറാകുന്നില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
എലത്തൂർ സംഭവത്തിന് ശേഷം സുരക്ഷ ശക്തമാക്കിയെന്നായിരുന്നു റെയിൽവേയുടെ അവകാശവാദം.ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലുണ്ടായ സംഭവം.
Also Read;കണ്ണൂര്‍ ട്രെയിന്‍ തീപിടിത്തം: പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here