‘എന്നാലും ഞങ്ങളോടിത്‌ വേണ്ടായിരുന്നു’, ജനശതാബ്ദിയിലെ പുതിയ കോച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട്

പുതിയ കോച്ചുകൾ ലഭിച്ച തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ സെക്കന്റ് ക്ലാസ് സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നു പരാതി. ഫുട് റെസ്‌റ്റ്, ഹാൻഡ് റെസ്‌റ്റ്. പുഷ്‌ബാക് സൗകര്യം ഇവയിൽ ഇല്ലെന്നാണ് പരാതി. സീറ്റുകൾ പുഷ്ബാക്ക് അല്ലാത്തതിൽ പുറകോട്ട് നീക്കാൻ കഴിയുന്നില്ല. ഇത് ദീർഘദൂര യാത്രക്ക് ബുദ്ധിമുട്ടാണെന്നും യാത്രക്കാർ പറയുന്നു.

എന്നാൽ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു. ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല. കാലപ്പഴക്കം ആയവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്.

ALSO READ: ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം; ഹോട്ടൽ ജീവനക്കാരെ അതിക്രൂരമായി മർദിച്ചു

കോച്ചുകളുടെ ഉൽപാദനം സംബന്ധിച്ച വാർഷിക പ്ലാൻ തയാറാക്കുന്നതു റെയിൽവേ ബോർഡാണ്. ഡിസൈനിൽ മാറ്റം വരണമെങ്കിൽ പ്രത്യേക ജനശതാബ്ദി കോച്ചുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് കോച്ച് ഫാക്ടറികൾക്കു നിർദേശം നൽകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News