‘ശൈലജ ടീച്ചറുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം; നിര്‍ബന്ധമായും പഠിക്കേണ്ടതില്ല’; കണ്ണൂര്‍ പ്രോ വിസി കൈരളി ന്യൂസിനോട്

ശൈലജ ടീച്ചറുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കണ്ണൂര്‍ പ്രോ വിസി ഡോ എ സാബു കൈരളി ന്യൂസിനോട്. ഇലക്ടീവ് വിഭാഗത്തിലാണ് പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകം നിര്‍ബന്ധമായും പഠിക്കേണ്ടതല്ലെന്നും പ്രോ വിസി പറഞ്ഞു.

also read- ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. വായനയ്ക്കുള്ള പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നു മാത്രമാണ്. കണ്ണൂര്‍ സര്‍വകലാശലയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായും പ്രോ വിസി പ്രതികരിച്ചു.

also read- ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസിലാണ് മുന്‍ മന്ത്രിയായ കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഉള്‍പ്പെടുത്തിയത്. ഇലക്ടീവ് വിഭാഗത്തിലാണ് ഈ ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ കൈ ശൈലജയുടെ ജീവചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി എന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്തകം ഉള്‍പ്പെടുത്തിയത്. ഇതേ വിഭാഗത്തില്‍ മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News