കേരള പൊലീസിന് ഒരു പൊന്‍തൂവല്‍ കൂടി. കണ്ണൂര്‍ വളപ്പട്ടണത്ത് അരിവ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ലിജീഷ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 20 ന് ആയിരുന്നു സംഭവം. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയം പൊലീസിന് തുടക്കത്തിലേ ഉണ്ടായിരുന്നു. അതിവിദഗ്ധമായിട്ടായിരുന്നു ലിജീഷ് മോഷണം നടത്തിയത്. വെല്‍ഡിംഗ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു.
ഒരു കോടി രൂപയും 300 പവനും ആണ് ലോക്കര്‍ തകര്‍ത്ത് ലിജീഷ് മോഷ്ടിച്ചത്. ഇതിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ നാട്ടില്‍തന്നെ തുടരുകയായിരുന്നു.
മോഷണം നടന്ന സമയം മധുരയില്‍ ആയ്യിരുന്നു അഷ്‌റഫും കുടുംബവും. തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂര്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. ഒരാള്‍ മാത്രമാണ്
വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ വീട്ടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ നവംബര്‍ 20 നും 21 നും രാത്രിയില്‍ വീട്ടില്‍ കടന്നതായും വ്യക്തമായി. എന്നാല്‍ ഇതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നില്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ അഷ്റഫിനെ അടുത്തറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്ത ഒരാള്‍ക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
അഷറഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് വീട്ടില്‍ കടന്നത്. ഇതുതന്നെയാണ് കുടുംബത്തെ അറിയാവുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ കാരണം. സിസിടിവിയില്‍ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകള്‍ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു ഇയാളുടെ മോഷണരീതി. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന് മോഷണം നടത്തിയത്. ശേഷം വീടിന് പിന്നിലെ റെയില്‍വേ ട്രാക്കിലൂടെ കടന്നുകളയുകയായിരുന്നു. അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതി നടത്തിയ നീക്കമായിരുന്നു ഇത്.
പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം 115 കോള്‍ രേഖകലും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ചു. 75 പേരുടെ വിരലടയാളം പരിശോധിച്ചു. 215 പേരുടെ മൊഴിയെടുത്തു. കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായിരുന്നു. വിരലടയാളം പരിശോധിച്ചാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കട്ടിലനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് തൊണ്ടിമുതല്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. 1.21 കോടി രൂപയും 267 പവനുമാണ് പൊലീസ് കണ്ടെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ഒരു ക്യാമറ അയാള്‍ തിരിച്ചുവക്കുകയും ചെയ്തു. എന്നാല്‍ ക്യാമറയുടെ ഫൂട്ടേജ് റൂമിലേക്ക് ഫേസ് ചെയ്യുന്ന രീതിയിലേക്കാണ് അബദ്ധവശാല്‍ അത് മാറിയത്. ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേസിന് വഴിത്തിരിവായെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെ ചുരുളഴിയാതെ കിടന്ന കീച്ചേരി മോഷണ കേസിലും തുമ്പുണ്ടായിരിക്കുകയാണ്. കീച്ചേരിയിലെ വീട്ടില്‍നിന്ന് 11 പവനാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
കേരള പോലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു ഉദാഹരണമായി വളപ്പട്ടണത്തെ മോഷണം മാറിയിരിക്കുകയാണ്. വെറും രണ്ടാഴ്ചകൊണ്ടാണ് കേരള പൊലീസ് പ്രതിയിലേക്ക് എത്തിയത്. അതേസമയം കേരള പൊലീസിന്റെ അന്വേഷണ മികവിന് അഭിനന്ദനവുമായി നാട്ടുകാരും രംഗത്തെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here