കാഴ്ചയില്‍ സാധുവും സൗമ്യനുമായ അയല്‍ക്കാരന്‍, ആരും സംശയിക്കാത്തത് ആത്മവിശ്വാസം കൂട്ടി; വിശ്വസിക്കാനാകാതെ നാട്ടുകാര്‍

Kannur robbery

കണ്ണൂര്‍ വളപ്പട്ടണത്ത് അരിവ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി ലിജീഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 20 ന് ആയിരുന്നു സംഭവം. മോഷണം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്വാഭാവിക നടപടിയുടെ ഭാഗമായി പോലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ഒരു സംശയത്തിനും ഇടതരാതെ സഹകരിക്കുകയും പ്രതി ചെയ്തു.

ഇത്രയും വലിയ കവര്‍ച്ച അയല്‍ക്കാരന്‍ തന്നെ നടത്തുമെന്ന് പോലീസ് കരുതില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി. എന്നാല്‍ മോഷണം നടത്തിയ വീട്ടിലെ സിസിടിവി മാറ്റിവെച്ചതോടെയാണ് പൊലീസിന് പ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞത്.

അതിവിദഗ്ധമായിട്ടായിരുന്നു ലിജീഷ് മോഷണം നടത്തിയത്. വെല്‍ഡിംഗ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു.വളപട്ടണത്ത് കവര്‍ച്ച നടന്ന വീടിനടുത്തേക്ക് പ്രതി ലിജീഷ് വന്നുപോവുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

കാഴ്ചയില്‍ സാധുവും സൗമ്യനുമായ ആളാണ് പ്രതി. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു കവര്‍ച്ച നടത്താന്‍ ലിജീഷിന് ക‍ഴിയുമോ എന്ന അമ്പരപ്പിലാണ് നാട്ടുകാര്‍. പലര്‍ക്കും അത് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു.

ഒരു കോടി രൂപയും 300 പവനും ആണ് ലോക്കര്‍ തകര്‍ത്ത് ലിജീഷ് മോഷ്ടിച്ചത്. ഇതിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ നാട്ടില്‍തന്നെ തുടരുകയായിരുന്നു.

മോഷണം നടന്ന സമയം മധുരയില്‍ ആയ്യിരുന്നു അഷ്‌റഫും കുടുംബവും. തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂര്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. ഒരാള്‍ മാത്രമാണ്

വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ വീട്ടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ നവംബര്‍ 20 നും 21 നും രാത്രിയില്‍ വീട്ടില്‍ കടന്നതായും വ്യക്തമായി. എന്നാല്‍ ഇതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നില്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ അഷ്റഫിനെ അടുത്തറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്ത ഒരാള്‍ക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം.

അഷറഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് വീട്ടില്‍ കടന്നത്. ഇതുതന്നെയാണ് കുടുംബത്തെ അറിയാവുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ കാരണം. സിസിടിവിയില്‍ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകള്‍ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു ഇയാളുടെ മോഷണരീതി. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന് മോഷണം നടത്തിയത്. ശേഷം വീടിന് പിന്നിലെ റെയില്‍വേ ട്രാക്കിലൂടെ കടന്നുകളയുകയായിരുന്നു. അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതി നടത്തിയ നീക്കമായിരുന്നു ഇത്.

പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം 115 കോള്‍ രേഖകലും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ചു. 75 പേരുടെ വിരലടയാളം പരിശോധിച്ചു. 215 പേരുടെ മൊഴിയെടുത്തു. കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായിരുന്നു. വിരലടയാളം പരിശോധിച്ചാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Also Read : http://‘കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി മോഷണ മുതൽ സൂക്ഷിച്ചു’, 115 കോൾ രേഖകളും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ച് അന്വേഷണം

കട്ടിലനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് തൊണ്ടിമുതല്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. 1.21 കോടി രൂപയും 267 പവനുമാണ് പൊലീസ് കണ്ടെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ഒരു ക്യാമറ അയാള്‍ തിരിച്ചുവക്കുകയും ചെയ്തു. എന്നാല്‍ ക്യാമറയുടെ ഫൂട്ടേജ് റൂമിലേക്ക് ഫേസ് ചെയ്യുന്ന രീതിയിലേക്കാണ് അബദ്ധവശാല്‍ അത് മാറിയത്. ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേസിന് വഴിത്തിരിവായെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെ ചുരുളഴിയാതെ കിടന്ന കീച്ചേരി മോഷണ കേസിലും തുമ്പുണ്ടായിരിക്കുകയാണ്. കീച്ചേരിയിലെ വീട്ടില്‍നിന്ന് 11 പവനാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

കേരള പോലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു ഉദാഹരണമായി വളപ്പട്ടണത്തെ മോഷണം മാറിയിരിക്കുകയാണ്. വെറും രണ്ടാഴ്ചകൊണ്ടാണ് കേരള പൊലീസ് പ്രതിയിലേക്ക് എത്തിയത്. അതേസമയം കേരള പൊലീസിന്റെ അന്വേഷണ മികവിന് അഭിനന്ദനവുമായി നാട്ടുകാരും രംഗത്തെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News