സര്‍വകലാശാലകളില്‍ വീണ്ടും കാവിവത്കരണ ശ്രമം; പ്രബീര്‍ പുര്‍കായസ്തയെ മുഖ്യാതിഥി ആക്കിയതിനെതിരെ കണ്ണൂര്‍ വിസി

prabeer purakayastha

കണ്ണൂർ സർവ്വകലാശാല സാഹിത്യോത്സവത്തിൽ പ്രബീർ പുർകായസ്തയെ മുഖ്യ അതിഥിയാക്കിയതിനെതിരെ വൈസ് ചാൻസിലർ. വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടറോട് വിശദീകരണം തേടിയ വിസി ഡോ. കെകെ സാജു അതൃപ്തി പ്രകടമാക്കി ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നു. ഗവർണ്ണർ സർവ്വകലാശാലകളിൽ നടപ്പാക്കുന്ന കാവിവത്കരണത്തിന്‍റെ ഭാഗമാണ് വിസിയുടെ നടപടിയെന്നാണ് ഉയരുന്ന വിമർശനം.

കണ്ണൂർ സർവ്വകലാശാല യൂണിയൻ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വൈസ് ചാൻസിലർ ഡോ കെകെ സാജു വിട്ടു നിന്നത്. സംഘപരിവാറിന്‍റെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകൻ പ്രബീർ പുർക്കായസ്തയെ മുഖ്യ അതിഥിയാക്കിയതിലുള്ള അതൃപ്തിയാണ് കാരണം. തന്‍റെ അനുമതിയില്ലാതെയാണ് പ്രബീർ പുർക്കായസ്ഥയെ ക്ഷണിച്ചതെന്നാണ് വിസിയുടെ ആരോപണം.

ALSO READ; ‘മുൻവിധികളെയെല്ലാം തിരുത്തിയെഴുതിയ എട്ടര വർഷമാണ് കടന്നു പോയത്, കേരളം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്’

അതൃപ്തി അറിയിച്ച വിസി വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടർ ഡോ. നഫീസ ബേബിയോട് വിശദീകരണം തേടി. മോഡി സർക്കാറിന്‍റെ വേട്ടയാടലിന് ഇരയായ പ്രബീർ പുർക്കായസ്ഥയെ യുഎപിഎ ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് സുപ്രീം കോടതി അദ്ദേഹത്തെ വിട്ടയച്ചത് സംഘപരിവാർ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. കണ്ണൂർ സർവ്വകലാശാല വിസി യുടെ നടപടി സംഘപരിവാറിനെ പ്രീതിപ്പെടുത്താനെന്നാണ് ഉയരുന്ന വിമർശനം. ഗവർണ്ണറുടെ നേതൃത്വത്തിൽ സർവ്വകലാശാലകളിൽ നടക്കുന്ന കാവിവത്കരണത്തിന്‍റെ ഭാഗമാണ് കണ്ണൂർ വിസി യുടെ ഇടപെടലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News