കണ്ണൂരിന്റെ കിരീട നേട്ടം ഗവർണ്ണർക്കുള്ള മറുപടി: ഇ പി ജയരാജൻ

കണ്ണൂരിന്റെ കിരീട നേട്ടം ഗവർണർക്കുള്ള മറുപടിയെന്ന് ഇ പി ജയരാജൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കണ്ണൂരിന്റെ വിജയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ ആക്ഷേപത്തിനുള്ള മറുപടിയാണ് കലയിലൂടെ കണ്ണൂരിലെ കുട്ടികൾ നൽകിയത്. കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂരിനെ അദ്ദേഹം അഭിനന്ദിച്ചു.

Also Read: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ

അതേസമയം, കോൺഗ്രസും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തെ അദ്ദേഹം വിമർശിച്ചു. ഒ രാജഗോപാലിന്റെ തരൂർ അനുകൂല പ്രസ്താവന അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ശശി തരൂരിനെ വിജയിപ്പിക്കാനുള്ള പ്രഖ്യാപനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രിയുടെ കേരള വിരുദ്ധ പ്രസംഗത്തിന് കോൺഗ്രസ്സ് കയ്യടിച്ചു. കേരളത്തിന് അർഹമായ വിഹിതം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കുറ്റവിമുക്തയാക്കണമെന്ന് ജോളിയുടെ ഹര്‍ജി; പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

രാഹുൽ മാങ്കൂട്ടത്തിൽ വടിയും കല്ലുമെടുത്ത് പോലീസിനെ ആക്രമിക്കുന്നത് നിർത്തണം. അക്രമികൾക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താൻ വേണ്ടി മാത്രമാണ്. പൊലീസിന് തുടർച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് സംയമനം പാലിച്ചു. യൂത്ത് കോൺഗ്രസിന്റെ സമരത്തിന്റെ മുദ്രാവാക്യം എന്താണ്. അക്രമത്തിന് തുനിഞ്ഞാൽ പോലീസ് നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News