കാൺപൂരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

TRAIN

ഉത്തർപ്രദേശിലെ കാൺപൂരിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. പെരമ്പൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. കൃത്യസമയത്ത് ലോക്കോപൈലറ്റ് ഇടപെട്ടതോടെ വലിയ അപകടമാണ് ഒഴിവായത്.

ALSO READ; ഷിരൂർ തെരച്ചിൽ; ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി

ട്രെയിൻ പാളം തെറ്റിക്കാൻ വേണ്ടി ചെയ്തുവെന്ന് കരുതുന്ന തരത്തിലുള്ള നാലാമത്തെ സംഭവമാണിത്. ഈ മാസം എട്ടാം തീയതി പ്രയാഗ്‌രാജിൽ നിന്നും ഭിവാനിയിലേക്ക് പോയ കാളിന്ദി എക്സ്പ്രസ്സിന് നേരെയും ഇത്തരത്തിലൊരു അട്ടിമറി ശ്രമം നടന്നിരുന്നു. സിലിണ്ടറിൽ തട്ടിയ ശേഷമാണ് അന്ന് ട്രെയിൻ  നിന്നത്. എൽപിജി സിലിണ്ടറിനൊപ്പം സംശയാസ്പദമായ രീതിയിൽ പെട്രോൾ കുപ്പിയും തീപ്പെട്ടികളും അടക്കം കണ്ടെത്തിയിരുന്നു.

ALSO READ; ‘മരണം ഒരു പക്ഷിയെ പോലെ കൊണ്ടുപോകാൻ നേരത്തും ജീവിക്കാനുള്ള ആഗ്രഹമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്’; ജിഎസ് പ്രദീപ്

അതേസമയം ആഗസ്റ്റ് മുതൽ രാജ്യവ്യാപകമായി ട്രെയിനുകൾ പാളം തെറ്റിക്കാൻ 18 ശ്രമങ്ങൾ നടന്നതായി സെപ്റ്റംബർ 10 ന് ഇന്ത്യൻ റെയിൽവേ റിപ്പോർട്ട് ചെയ്തു. 2023 ജൂൺ മുതൽ ഇപ്പോൾ വരെ ഇത്തരത്തിലുള്ള 24 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News